
പ്രമുഖ ബോളിവുഡ് നടൻ അരുൺ ബാലി അന്തരിച്ചു
മുംബൈ: മുതിർന്ന നടൻ അരുൺ ബാലി (79) അന്തരിച്ചു. സബർബൻ മുംബൈയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നുവെന്നും എന്നാൽ പുലർച്ചെ 4.30 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്നും മകൻ അങ്കുഷ് പറഞ്ഞു.
ചലച്ചിത്ര നിർമ്മാതാവ് ലേഖ് ടണ്ഠന്റെ ടിവി ഷോ ‘ദൂസ്ര കേവലി’ലൂടെയാണ് അരുൺ ബാലി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാന്റെ അമ്മാവനായാണ് അഭിനയിച്ചിരുന്നത്. ‘
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലി’, പീരിയഡ് ഡ്രാമയായ ‘ചാണക്യ’, ‘സ്വാഭിമാൻ’, ‘ദേസ് മേ നിക്കല്ല ഹോഗാ ചന്ദ്’, ‘കുംകം ഏക് പ്യാര സ ബന്ധൻ’ തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചു.’സൗഗന്ധ്’, ‘രാജു ബൻ ഗയാ’, ‘ജെന്റിൽമാൻ’, ‘ഖൽനായക്’, ‘സത്യ’, ‘ഹേ റാം’, ‘ലഗേ രഹോ മുന്ന ഭായ്’,’3 ഇഡിയറ്റ്സ്’, ‘റെഡി’, ‘ബർഫി’, ‘മൻമർസിയാൻ’, ‘കേദാർനാഥ്’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘ലാൽ സിംഗ് ഛദ്ദ’ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രമായി എത്തിയ ഗുഡ് ബൈയാണ് അദ്ദേഹത്തിന്റെ അവസാന സിനിമ.