
പുഴയില്‍ മാലിന്യം തള്ളി, സിസിടിവിയില്‍ കുടുങ്ങി യുവാവ് ;പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ
കണ്ണൂര്‍: പഴയങ്ങാടി പുഴയില്‍ മാലിന്യം തള്ളിയ യുവാവിന് പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്. ചെറുപുഴ സ്വദേശിക്കാണ് ഏഴോം ഗ്രാമ പഞ്ചായത്ത് പിഴ ചുമഴ്ത്തിയത്. കടകളില്‍ നിന്നടക്കം ശേഖരിച്ച മാലിന്യം ഇയാള്‍ പുഴയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിലടക്കം മാലിന്യ നിര്‍മാജനത്തിന് പദ്ധതികള്‍ നടപ്പിലാക്കി വരുമ്ബോഴാണ് പട്ടാപകല്‍ മാലിന്യം പുഴയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ജില്ല പഞ്ചായത്തു പ്രസിഡന്‍റ് പി.പി. ദിവ്യ കര്‍ശന നടപടി സ്വീകരിക്കാന്‍ ഏഴേം ഗ്രാമ പഞ്ചായത്ത് അധിക്യതര്‍ക്ക് നിര്‍ദേശം നല്‍കുകായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0