Spread the love

ക​​റു​​ക​​ച്ചാ​​ല്‍: ബ​​സ് ഉ​​ട​​മ സ്റ്റാ​​ന്‍​​ഡി​​നു​​ള്ളി​​ല്‍ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. കൂ​​ത്ര​​പ്പ​​ള്ളി കി​​ഴേ​​തെ​​ങ്ങോ​​ലീ​​ല്‍ കു​​ഞ്ഞു​​മോ​​ന്‍ തോ​​മ​​സ് (59) ആ​​ണ് മ​​രി​​ച്ച​​ത്. (റി​​ട്ട. കെഎ സ്‌ആ​​ര്‍​​ടി​​സി ജീവന ക്കാരന്‍). ച​​ങ്ങ​​നാ​​ശേ​​രി-​​കു​​ള​​ത്തൂ​​ര്‍​​മൂ​​ഴി റൂ​​ട്ടി​​ല്‍ സ​​ര്‍​​വീ​​സ് ന​​ട​​ത്തു​​ന്ന ക​​ല്‍​​പ്പ​​ന ബ​​സി​​ന്‍റെ ഉ​​ട​​മ​​യാ​​ണ്.

video
play-sharp-fill

ഇ​​ന്ന​​ലെ ഉച്ചയ്ക്ക് ക​​റു​​ക​​ച്ചാ​​ല്‍ ബ​​സ്റ്റാ​​ന്‍​​ഡി​​ല്‍​​വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം. ബ​​സി​​ന്‍റെ കാ​​ര്യ​​ങ്ങ​​ള്‍ തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ട് സം​​സാ​​രി​​ച്ച ശേ​​ഷം സ്റ്റാ​​ന്‍​​ഡി​​ന്‍റെ സ​​മീ​​പ​​ത്ത് നി​​ല്‍​​ക്കുമ്പോ​​ള്‍ കു​​ഴ​​ഞ്ഞു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ ത​​ന്നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രണം സംഭവിച്ചു.

ഭാ​​ര്യ: സോ​​ഫി​​യാ​​മ്മ. രാ​​മ​​ങ്ക​​രി പു​​ന്ന​​ശേ​​രി കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: സെ​​ബു, എ​​ബു. മ​​രു​​മ​​ക്ക​​ള്‍: ഡിമ്പി​​ള്‍ (ചാ​​ല​​ക്കു​​ടി). ചി​​പ്പി (കു​​റു​​മ്പ​​നാ​​ടം). സം​​സ്ക്കാ​​രം പി​​ന്നീ​​ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group