കോട്ടയം ജില്ലയിൽ ഇന്ന് (25-09-2022) പൂഞ്ഞാർ, കൂരോപ്പട, കോട്ടയം സെൻട്രൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് (25-09-2022) പൂഞ്ഞാർ, കൂരോപ്പട, കോട്ടയം സെൻട്രൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ RDO ഉത്തരവിൻ പ്രകാരം പനച്ചിപ്പാറ ജംഗ്‌ഷനിൽ അപകടകരമായി നിൽക്കുന്ന വാകമരം മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് രാവിലെ 8 മണി മുതൽ പനച്ചിപ്പാറ, G.K, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, 10-ാം മൈൽ, വാഴേമിൽ, ടെംപിൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപ്പറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

3. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെല്ലിയൊഴുക്കം, ശീമാട്ടി , അഗർവാൾ ഹോസ്പ്പിറ്റൽ , ശീമാട്ടി ക്വാട്ടേഴ്സ്, നിഷാ കോൺഡിനെന്റൽ, ആശിർവാദ് , CN I എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.

4. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി No: 2, ടെക്നിക്കൽ സ്കൂൾ ,ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ, കണിയാംപറമ്പിൽ കോംപ്ലക്സ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം, പൂന്ത്രക്കാവ്, തോപ്പിൽ ഭാഗം, പാണ്ഡവം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.