‘ഓപ്പറേഷന്‍ ഒക്ടോപസ്’; പിഎഫ് ഐ ഭീകരരെ അടിച്ചമർത്തിയത് കേന്ദ്രത്തിന്‍റെ നീരാളിപ്പിടുത്തം ; അവലും മലരും വാങ്ങിക്കാതെ കുന്തിരിക്കം കത്തിക്കാതെ നീരാളിയെ മടയില്‍ ചെന്ന് 8 കാലും വെട്ടി ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നടുവൊടിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ; പുലര്‍ച്ചെ തന്നെ പിഎഫ്‌ഐ നേതാക്കളെ തൂക്കിയെടുത്ത് വിമാനത്തില്‍ കയറ്റി ഡല്‍ഹിക്ക് പറന്നു; ആര്‍മി കന്റോണ്‍മെന്റില്‍ ചോദ്യം ചെയ്യല്‍; അജിത് ഡോവല്‍ ഓപ്പറേഷന്‍ നയിച്ചത് രണ്ടുമാസത്തെ നിരീക്ഷണത്തിന് ഒടുവില്‍

Spread the love

തിരുവനന്തപുരം: ആ മാസ്റ്റര്‍ ബ്രയിന്‍ അജിത് ഡോവലിന്റേത് തന്നെ. അവലും മലരും വാങ്ങിക്കാതെ കുന്തിരിക്കം കത്തിക്കാതെ നീരാളിയെ മടയില്‍ ചെന്ന് 8 കാലും വെട്ടി ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നടുവൊടിച്ചത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. പി എഫ് ഐ ദേശീയ ചെയര്‍മാന്‍ മുന്‍ ചെയര്‍മാന്‍ സെക്രട്ടറി എന്നിവരെയടക്കം കാലില്‍ തൂക്കി എടുത്ത് ഡല്‍ഹിയില്‍ കൊണ്ടു പോയി.

video
play-sharp-fill

ഡല്‍ഹിയിലെ ആര്‍മി കണ്ടോണ്‍മെന്റിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇതിന്റെ ബോര്‍ഡ് കാണുമ്ബോള്‍ തന്നെ പാക് തീവ്രവാദികള്‍ വരെ ഞെട്ടും.

ആരാണ് ഈ അജിത് ഡോവല്‍ ..?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ് അജിത് ഡോവല്‍. 1945-ല്‍ ഉത്തരാഖണ്ഡില്‍ ജനിച്ചു. 1968 ബാച്ച്‌ കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അജിത്. 1971 ലെ തലശ്ശേരി കലാപം അമര്‍ച്ച ചെയ്യാന്‍ അന്ന് കെ. കരുണാകരന്‍ അവിടത്തെ എ.എസ്‌പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. പാക്കിസ്ഥാനില്‍ 7 വര്‍ഷം ചാരനായി പ്രവര്‍ത്തിച്ചു.. പാക്കിസ്ഥാന്റെ മുക്കും മൂലയും അറിയാം.

33 വര്‍ഷവും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവര്‍ഷം ഐ.ബി.യുടെ ഓപ്പറേഷന്‍ വിംഗിന്റെ തലവന്‍. 2005 -ല്‍ വിരമിച്ച അദ്ദേഹത്തെ 2014-ല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആക്കി. 1988-ല്‍ സുവര്‍ണ്ണ ക്ഷേത്രത്തിലൊളിച്ച ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായി നടന്ന ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറിലെ നിര്‍ണ്ണായക രഹസ്യവിവരങ്ങള്‍ ഇദ്ദേഹമായിരുന്നു നല്‍കിയത്.

പഞ്ചാബ്, ജമ്മുകാശ്മീര്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ണ്ണായക സാഹചര്യങ്ങ ളുണ്ടായപ്പോള്‍ അജിത് ഡോവല്‍ നിയമിതനായിരുന്നു. കൂടാതെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.

ഇനി ഓപ്പറേഷന്‍ ഒക്ടോപസ് ..

1. പിഎഫ്‌ഐക്കെതിരായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും എന്‍എസ്‌എ അജിത് ഡോവല്‍ വ്യക്തിപരമായി മേല്‍നോട്ടം വഹിച്ചു.

2. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരായ സെന്‍സിറ്റീവ് ഓപ്പറേഷനില്‍ ഒരു ബുള്ളറ്റ് പോലും തൊടുത്തില്ല.

3. ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രാജ്യത്തുടനീളമുള്ള പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും അതിന്റെ ചില ഉന്നത നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

4. വിശ്വസനീയമായ വിവരം അനുസരിച്ച്‌, രണ്ട് മാസത്തോളമായി പിഎഫ് ഐക്കെതിരെ നിരീക്ഷണം ഉണ്ടായിരുന്നു…

5. ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയ ദിവസം, കേരളത്തില്‍ പിഎഫ്‌ഐക്കെതിരെ നടപടിയെടുക്കാന്‍ എന്‍എസ്‌എ ഡോവല്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തനം തുടങ്ങി.

6. വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ സംസ്ഥാന പൊലീസ് സേനയെപ്പോലും വിവരമറിയിക്കാത്തതായിരുന്നു ഈ ഓപ്പറേഷന്റെ രഹസ്യം.

7. എന്‍ഐഎ, ഇഡി, സംസ്ഥാന എടിഎസ് എന്നിവയിലെ 200ലധികം ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

8. പൂര്‍ണ്ണമായ രഹസ്യം കാത്തുസൂക്ഷിക്കുന്നതിനും അനിഷ്ടകരമായ പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതിനുമായി, അര്‍ദ്ധരാത്രി നടത്തിയ റെയ്ഡുകള്‍ പുലര്‍ച്ചെ വരെ നീട്ടുകയും 106 പിഎഫ് ഐ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

9. ഇവരില്‍ ചിലരെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

10. പ്രവര്‍ത്തനത്തിന് മുന്നോടിയായി, എംഎച്ച്‌എ ഉദ്യോഗസ്ഥരുടെയും കേന്ദ്ര ഏജന്‍സികളുടെയും രണ്ട് ഉന്നതതല യോഗങ്ങള്‍ ഡല്‍ഹിയില്‍ നടന്നു.

11. ഓഗസ്റ്റ് 29ന് എന്‍ഐഎ, ഇഡി, ഐബി ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. എന്‍എസ്‌എ അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജിത് ഭല്ല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

12. .വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തവരില്‍ പിഎഫ്‌ഐ ദേശീയ പ്രസിഡന്റ് എംഎസ് സലാം, ഡല്‍ഹി പിഎഫ്‌ഐ മേധാവി പര്‍വേസ് അഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു. തീവ്രവാദ ക്യാമ്ബുകള്‍ സംഘടിപ്പിക്കുക, തീവ്രവാദ ഫണ്ടിങ്, ജനങ്ങളെ മതഭ്രാന്ത് പഠിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2001ല്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ (സിമി) നിരോധിച്ചതിന് ശേഷം അതിന്റെ പല നേതാക്കളും കേഡറുകളും ചേര്‍ന്ന് പിഎഫ്‌ഐ രൂപീകരിച്ചു. .

ഐഎസില്‍ ചേര്‍ന്ന കേരളത്തില്‍ നിന്ന് അറസ്റ്റിലായ പലര്‍ക്കും പിഎഫ്‌ഐയില്‍ അംഗത്വം ഉണ്ടായിരുന്നു. കൂടാതെ, ബിഹാറില്‍ ഗസ്വ-ഇ-ഹിന്ദ് സ്ഥാപിക്കാനുള്ള ഗൂഢാലോചനയും നടന്നു.

2006-ല്‍ പിഎഫ്‌ഐ രൂപീകരിച്ചു. കേരളത്തിലെ നാഷണല്‍ ഡെവലപ് മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്), തമിഴ്‌നാട്ടിലെ മനിത നീതി പസാരൈ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി എന്നീ മൂന്ന് സംഘടനകളുടെ ലയനത്തിന്റെ ഫലമാണിത്.

2001ല്‍ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ സിമിയുമായി ചില കേഡറുകളും നേതാക്കളും ബന്ധപ്പെട്ടിരുന്നു.

ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹികവും സാമ്ബത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് പിഎഫ്‌ഐയുടെ പ്രഖ്യാപിത ലക്ഷ്യം.

ഇതിന് ഒരു രാഷ്ട്രീയ വിഭാഗമുണ്ട് – സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, ഒരു വിദ്യാര്‍ത്ഥി വിഭാഗം – ക്യാമ്ബ സ് ഫ്രണ്ട് ഓഫ് ഇന്ത്യ, വനിതാ വിഭാഗം – നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ഒരു എന്‍ജിഒ – റിഹാബ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ.

2014-ല്‍ കേരള സര്‍ക്കാര്‍ ( ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ) ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു, ഇവരുടെ അംഗങ്ങള്‍ക്ക് കുറഞ്ഞത് 27 രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന്.

2010ല്‍ മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച്‌ ജോസഫ് മാഷിന്റെ കൈകള്‍ വെട്ടിയതിന് 13 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

2016ല്‍ കേരളത്തിലെ കണ്ണൂരില്‍ തീവ്രവാദ ക്യാമ്ബ് സംഘടിപ്പിച്ചതിന് രണ്ട് പിഎ ഫ്‌ഐ പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെ ട്ടിരുന്നു.

2016ല്‍ പിഎഫ്‌ഐ അംഗങ്ങളായി മാറിയ ചില ഐസിസ് പ്രതികള്‍ അറസ്റ്റിലായിരുന്നു.

2020ല്‍ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച്‌ 25 പേരെ കൊലപ്പെടുത്തിയ ബോംബര്‍ പിഎഫ്‌ഐ അംഗമായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷം ഏകദേശം അഞ്ച് കൊലപാതകങ്ങള്‍ നടത്തി.

ഏകദേശം ആയിരക്കണക്കിന് കോടി രൂപയുടെ ഹവാല… സ്വര്‍ണം മയക്കുമരുന്ന് കള്ളക്കടത്ത്…

ഇതിനെയൊക്കെയാണ് അജിത് ഡോവല്‍ ചുരുട്ടിക്കെട്ടിയത്.