Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ജില്ലാ പഞ്ചയത്ത് മെമ്പര്‍ പി.കെ വൈശാഖ് ഡിവിഷന്‍ വിഹിത ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രുപ ഉപയോഗിച്ച് നവീകരിക്കുന്ന ദിവാന്‍കവല- കാലയിക്കവല റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ശ്രീ.തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംമ്പര്‍ പി.കെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു.

മൂലേടം സിഎസ്‌ഐ പളളി വികാരി റവ.ഫാ ജോസഫ് തോമസ്സ് മുഖ്യപ്രഭാഷണം നടത്തി. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്‍, പളളം ബോക്ക് പഞ്ചായത്ത് മെമ്പര്‍ സിബി ജോണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷീന ബിനു, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിനി ഇട്ടിക്കുഞ്ഞ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ തമ്പാന്‍ കുര്യന്‍ വര്‍ഗ്ഗീസ് കുരിയാക്കോസ് കുരുവിള, ബാബു മുല്ലക്കല്‍, ടി പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.