Spread the love

കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്.
ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്ബിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്.

video
play-sharp-fill

ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം പുലര്‍ച്ചെ 12: 20ന് ആയിരുന്നു അപകടം. കുമ്ബിടി സ്വദേശികളായ ജാസിം, രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.