play-sharp-fill
പാത്താമുട്ടം സംഘർഷം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

പാത്താമുട്ടം സംഘർഷം: ക്രൈംബ്രാഞ്ച് അന്വേഷിക്കും


സ്വന്തം ലേഖകൻ

കോട്ടയം: പാത്താമുട്ടം പള്ളി സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ പി.സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ സമാധാനയോഗം ചേർന്നു. കരോൾ സംഘത്തെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കും. അക്രമത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സംഭവസ്ഥലത്ത് എത്തി രേഖപ്പെടുത്തുക. സംഘർഷത്തിനു ശേഷം അക്രമികൾ വ്യാജമായി ഒ. പി. ടിക്കറ്റ് തരപ്പെടുത്തിയതിലെ ഗൂഢാലോചന അന്വേഷിക്കുക. അക്രമത്തിനിരയായവർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടുത്തെ ഡ്യൂട്ടി ഡോക്ടർ അപമര്യാദയായി സംസാരിച്ചത് അന്വേഷിക്കുക. സംഭവസ്ഥലത്ത് സ്ഥിരമായി പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ സമാധാന ചർച്ചയിൽ ധാരണയായി തന്നെ തുടർന്ന് കഴിഞ്ഞ 14 ദിവസമായി പള്ളിയിൽ അഭയം തേടിയവർ വീടുകളിലേക്ക് മടങ്ങും.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോണി ജോസഫ്, സി.പി.എം.ലോക്കൽ സെക്രട്ടറി എൻ.രാധാകൃഷ്ണൻ,ആംഗ്ലിക്കൻ പള്ളി വികാരി റവ.ഫാ.ജോൺസൺ പയ്യമ്പള്ളി, റവ.ഫാ.പി.ജെ.പൗലോസ്, പള്ളിക്കമ്മിറ്റി സെക്രട്ടറി ടി.സി. ജോൺസൺ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, സബ് കലക്ടർ, തഹസിദാർ, വില്ലേജ് ഓഫീസർ, ക്രൈംബ്രാഞ്ച് ഡി. വൈ എസ്.പി. ഗിരീഷ് പി. സാരഥി, ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. സുരേഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group