
കോട്ടയം: ജില്ലയിൽ ഇന്ന് (18-9-2022) പാലാ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, വൈദ്യുതി ഭവൻ, സിവിൽ സ്റ്റേഷൻ, ഗവൺമെൻ്റ് സ്കൂൾ, പുത്തൻപള്ളിക്കുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
2. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 11 KV Sച്ചിംഗ് വർക്കു മായി ബന്ധപ്പെട്ട് വാഴൂർ റോഡിൽ SBHS മുതൽ റെയിൽവേ ജംഗ്ഷൻ , അരമന , അപ്സര , സീന , പി പി ജോസ് റോഡ് , സെൻട്രൽ ജംഗ്ഷൻ , മാർക്കറ്റ് റോഡ് , വെയർ ഹൗസ് വരെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയും പാലാക്കുന്നേൽ , കോപ്ടാക്ക്, റെയിൽവേ ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്തക്കവല മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.







