
കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബമ്ബര്‍ ജേതാവിനെ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. 25 കോടിയെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2022-ലെ ഓണം ബമ്ബര്‍ ലോട്ടറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്.
ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരള സര്‍ക്കാരിന് ഇത്തവണത്തെ ഓണം ബമ്ബര്‍ അക്ഷരാര്‍ത്ഥത്തില്‍ ‘ലോട്ടറിയായി’ മാറിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന്റെ റെക്കോഡ് വില്‍പന നടന്നതിലൂടെ 300-ലധികം കോടിയുടെ വരുമാനം ഇതിനകം സര്‍ക്കാര്‍ നേടിക്കഴിഞ്ഞു.
25 കോടിയുടേതാണ് ഓണം ബമ്പര്‍ എങ്കിലും ഒന്നാം സമ്മാന ജേതാവിന് 15.75 കോടി രൂപയാവും ലഭിക്കുക. 10 ശതമാനം ഏജന്‍സി കമ്മീഷന്‍ കിഴിച്ചതിനു ശേഷമുള്ള തുകയില്‍ 30 ശതമാനം നികുതിയും നല്‍കിയതിനു ശേഷമുള്ള തുകയാണിത്. അതേസമയം ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഓണം ബമ്പര്‍ നറുക്കെടുക്കുന്നത്. ബമ്പര്‍ ജേതാക്കളുടെ ടിക്കറ്റ് വിശദാംശങ്ങള്‍ കാലതാമസം കൂടാതെ തന്നെ അറിയാന്‍ സാധിക്കും.
ആറ് ബമ്പറുകളിലൂടെയും ദിവസേനയുള്ള ലോട്ടറികളിലൂടെയും വര്‍ഷാവര്‍ഷം നിരവധി പേരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോടീശ്വരന്മാരും ലക്ഷാധിപതിയുമാക്കുന്നു എങ്കിലും സാമ്പത്തിക ആസൂത്രണത്തിനു വേണ്ട പരിശീലനമോ മാര്‍ഗനിര്‍ദേശങ്ങളോ ജേതാക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ലഭിച്ച സമ്മാനത്തുകയില്‍ നിന്നും കൂടുതല്‍ ആദായം കരസ്ഥമാക്കാന്‍ സാധിച്ച മുന്‍കാല ലോട്ടറി ജേതാക്കളും വിരളമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടത്.
ഈയൊരു പശ്ചാത്തലത്തില്‍ ലോട്ടറി ജേതാക്കളാകുന്നവര്‍ക്ക് സാമ്ബത്തിക ആസൂത്രണത്തിന് ഉതകുന്ന വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. (21 – 30), (31 – 40), (41 – 50), 50 വയസിന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ളവര്‍ എങ്ങനെ കൈവശമുള്ള പണം ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് വിശദീകരിക്കുന്നത്.
21 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. പ്രായം കുറവായതു കൊണ്ട് കൈവശമുള്ളതിന്റെ 30 ശതമാനം വിഹിതം ഓഹരി/ മ്യൂച്ചല്‍ഫണ്ട് പോലെയുള്ള ധന ആസ്തികളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാം. മറ്റ് പരമ്ബരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ താരതമ്യേന റിസ്‌ക് കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കുന്നതിന് ഓഹരി നിക്ഷേപം ഉപകരിക്കും.
ബാക്കിയുള്ളതിന്റെ 30 ശതമാനം റിയല്‍ എസ്റ്റേറ്റിലും 15 ശതമാനം തുക സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം തുക സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കുക. അതുപോലെ 21-30 വയസിനിടെയുള്ളവര്‍ക്ക് ദീര്‍ഘകാല ജീവതം ബാക്കിയുള്ളതിനാല്‍ ഒരു വിഹിതം തുക പ്രയോജനപ്പെടുത്തി മികച്ച ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നതും ഭാവിയിലെ റിസ്‌ക് ലഘൂകരിക്കുന്നതിന് ഉപകാരപ്പെടും.







