video
play-sharp-fill
മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം എൻ.ഐ.എ അന്വേഷിക്കണം; ശബരിമല കർമ്മസമിതി

മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം എൻ.ഐ.എ അന്വേഷിക്കണം; ശബരിമല കർമ്മസമിതി


സ്വന്തം ലേഖകൻ

കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മസമിതി. ശബരിമലയിൽ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തിൽ ആചാര ലംഘനം നടത്താൻ സഹായം ചെയ്തു കൊടുത്ത പോലീസ് അവിടെ നിന്നും പിന്മാറണമെന്ന് ജനറൽ കൺവീനർ എസ.്ജെ.ആർ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ജില്ലാതലത്തിൽ അയ്യപ്പ രഥയാത്ര സംഘടിപ്പിക്കും. 11,12,13 തീയതികളിലായിരിക്കും പരിപാടി. അതേസമയം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ രഥയാത്രയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദികളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണം. അതേസമയം കർമ്മസമിതി നടത്തിയ ഹർത്താലിൽ പ്രതിഷേധക്കാർക്കിടയിലേയ്ക്ക് നുഴഞ്ഞു കയറി അക്രമം നടത്തിയത് സിപിഎം പ്രവർത്തകരും മുസ്ലീം തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമാണെന്ന് എസ.്ജെ.ആർ കുമാർ പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക്് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജി വയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group