
എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചു, അത് സത്യമായി; ചാൾസ് രാജാവിന്റെ മരണത്തെക്കുറിച്ചും പ്രവചനം; ട്വീറ്റ് വൈറലാകുന്നു
എലിസബത്ത് രാജ്ഞിയുടെ മരണ തീയതി പ്രവചിച്ച ആൾ പുതിയ ചാൾസ് മൂന്നാമൻ രാജാവിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ച ആവുകയാണ്. @logan_smith526 എന്ന ട്വിറ്റർ നാമത്തിൽ അറിയപ്പെടുന്ന ലോഗൻ സ്മിത്ത്, യുകെയിലെ ഏറ്റവും കൂടുതൽ കാലം സേവിച്ച രാജാവ് 2022 സെപ്റ്റംബർ 8 -ന് മരിക്കുമെന്ന് ജൂലൈയിൽ ആണ് പോസ്റ്റ് ചെയ്തത്.
ചാൾസ് രാജാവും ആനി രാജകുമാരിയും ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാജ്ഞി കഴിഞ്ഞ വ്യാഴാഴ്ച ബാൽമോറിൽ വച്ച് അന്തരിച്ചപ്പോൾ നിർദ്ദിഷ്ട തീയതി സങ്കടകരമാംവിധം സത്യമായി. ചാൾസ് രാജാവ് 2026 മാർച്ച് 28 -ന് മരിക്കുമെന്ന് അതേ പോസ്റ്റിൽ ഇയാൾ അവകാശപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സ്മിത്തിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
പോസ്റ്റ് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം ഉപയോക്താവ് തന്റെ അക്കൗണ്ട് സ്വകാര്യമാക്കി, അതിനുശേഷം അത് ട്വിറ്റർ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, പ്രവചനത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

@zukosburnteye എന്ന ടിക് ടോക്ക് ഉപയോക്താവ് ഈ സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഈ വീഡിയോ ക്ലിപ്പിന് കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടുവിധത്തിലാണ് ആളുകൾ ഇതിനെ സമീപിക്കുന്നത്. ഇത് കൃത്യമായും നടക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ മറ്റു ചിലർ ഇതിൽ യാതൊരുവിധ വസ്തുതയും ഇല്ലെന്നും പറയുന്നു.