video
play-sharp-fill

എസ് എൻ സി ലാവലിൻ കേസ് വീണ്ടും മാറ്റി; ഭരണഘടന ബഞ്ചിലെ വാദം തുടരുന്നതുകൊണ്ട് ഇന്ന് പരിഗണിക്കില്ല

എസ് എൻ സി ലാവലിൻ കേസ് വീണ്ടും മാറ്റി; ഭരണഘടന ബഞ്ചിലെ വാദം തുടരുന്നതുകൊണ്ട് ഇന്ന് പരിഗണിക്കില്ല

Spread the love

ദില്ലി:എസ് എൻ സി ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ സുപ്രീംകോടതി ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിൽ തുടരുകയാണ്. ഭരണഘടനാ ബഞ്ചിലെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന്, കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് , ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകി. ഇന്ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group