
സ്വന്തം ലേഖിക
കോട്ടയം : പാലാ ചെത്തിമറ്റത്തിനു സമീപം വാഹനാപകടം . ബസ്സിനടിയിൽപ്പെട്ട യുവാവ് മരിച്ചു .രാവിലെ 10:20 നാണ് അപകടം നടന്നത് . സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത് .
ബസിനടയിൽപ്പെട്ട യുവാവിൻ്റെ തല തകർന്ന നിലയിലായിരുന്നു. ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയ യുവാവാണ് അപകടത്തിൽ മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







