
കോട്ടയം: തിരുനക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും വാർഷിക പൊതുയോഗം നടത്തി. മുൻ എംഎൽഎ അഡ്വക്കേറ്റ് കെ സുരേഷ് കുറുപ്പ് യോഗം ഉദ്ഘാടനം ചെയ്തു.

കോട്ടയം വെസ്റ്റ് എസ് എച്ച് ഒ അനൂപ് കൃഷ്ണ ലഹരിവസ്തുക്കൾക്ക് എതിരെയുള്ള ബോധവൽക്കരണം നടത്തി. 75 വയസ്സ് പൂർത്തിയായ അസോസിയേഷനിലെ 28 അംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനം നൽകി.
വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. കോട്ടയം ടൗണിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ ഒപ്പിട്ട നിവേദനം തിങ്കളാഴ്ച കലക്ടർക്ക് കൈമാറി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







