Spread the love

പേരൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പേരൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.

video
play-sharp-fill

യൂണിറ്റ് പ്രസിഡന്റ് റ്റിജോ പഴയത്തിന്റെ അദ്ധ്യക്ഷതയില്‍ പേരൂര്‍ ഗവ. ജെ ബി എല്‍ പി എസില്‍ നടന്ന പരിപാടികള്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ എം കെ തോമസ്‌കുട്ടി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ട്രഷറര്‍ അബ്ദുള്‍ ലത്തീഫ്, ജില്ലാ സെക്രട്ടറി എബി സി കുര്യന്‍, ജില്ലാ ഭാരവാഹികളായ കുര്യച്ചന്‍ എല്‍ബ, എന്‍ പി തോമസ്, സിറിള്‍ ജി നരിക്കുഴി, യൂണിറ്റ് ജനറല്‍ സെക്രട്ടറി സന്തോഷ് എസ്, കിരണ്‍ ചന്ദ്രന്‍, ഗീതമ്മ പ്രകാശ്, ബിനു, സജി തുണ്ടത്തില്‍, ഷാജന്‍ കെ കുര്യന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാ-കായിക മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനവിതരണവും തുടര്‍ന്ന ഓണസദ്യയും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group