Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി :നിവേദ്യത്തിലെ കോലക്കുഴല്‍ ആലപിച്ച്‌ മലയാളികളുടെ മനസ്സില്‍ ഇടം നോടിയ വിജയ് യേശുദാസിനോട് മലയാളികള്‍ക്ക് ഒരു പ്രത്യേക വാത്സല്യം തന്നെയുണ്ട്.ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍്റെ മകന്‍ എന്നൊരു ഇഷ്ടവും വിജയിയോട് മലയാളികള്‍ കാണിക്കാറുണ്ട്. വിജയ് യേശുദാസും പിന്നണിഗാനരംഗത്ത് വളരെ സജീവമാണ്.

പാട്ടിന്റെ 21 വര്‍ഷങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്ന് വിജയ് യേശുദാസ് പറഞ്ഞിരുന്നു. ദര്‍ശനയാണ് വിജയ് യേശുദാസിന്‍്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു. എന്നാല്‍ തന്റെ വ്യക്തിജീവിതത്തില്‍ ചില താളപ്പിഴകളൊക്കെ ഉണ്ടെന്ന് വിജയ് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്പാനിഷ് സുന്ദരിയോട് പ്രണയം തോന്നിയതിനെക്കുറിച്ചും അത് വേണ്ടെന്ന് വെച്ചതിനെക്കുറിച്ചും വിജയ് തുറന്ന് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ വിജയ് യേശുദാസ് പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. പുതിയ ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചില സംശയങ്ങള്‍ക്ക് വഴിവെച്ചത്. ടാനിയ സംതാനിയുടെ കൂടെ നിന്ന് പകര്‍ത്തിയ ഒരു സെല്‍ഫി ചിത്രമാണ് വിജയ് യേശുദാസ് പങ്കുവെച്ചത്.

ഇരുവരുടെയും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ വിജയ് യേശുദാസ് ഗേള്‍ഫ്രണ്ട് എന്ന് കൂടി മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.ഇതോടെയാണ് ടാനിയയുമായി വിജയ് പ്രണയത്തിലാണോ എന്ന ചോദ്യം ഉയര്‍ന്നത്. ‘ഗേള്‍ഫ്രണ്ടിനൊപ്പം നില്‍ക്കുന്ന പുതിയ ഫോട്ടോ’യുമായി എത്തിയ വിജയ് യേശുദാസിന്റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ടാനിയയെ ചേര്‍ത്ത് നിര്‍ത്തി വിജയ് കുറിച്ചിരിക്കുന്നത് ‘ബിലേറ്റഡ് ഹാപ്പി ബെര്‍ത്ത് ഡേ, മൈ ഗേള്‍ഫ്രണ്ട്’.. എന്നാണ്. എന്നാല്‍ ഒരു സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചതല്ലാതെ അതില്‍ കൂടുതലൊന്നും ഇരുവരും തമ്മില്‍ ഇല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഗായിക രഞ്ജിനി ജോസും വിജയ് യേശുദാസും പ്രണയത്തിലാണെന്ന കിംവദന്തി പ്രചരിച്ചപ്പോള്‍ തങ്ങള്‍ അങ്ങനെ ഒരു സംഭവം പോലും അറിഞ്ഞിട്ടില്ല എന്ന് രഞ്ജിനി വ്യക്തമാക്കുകയും ചെയ്തിരുന്നു.