Spread the love

കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെ മാവിളങ്ങലാണ് അപകടമുണ്ടായത്.

video
play-sharp-fill

കൊട്ടാരക്കര അഞ്ചൽ നെട്ടയം രാമചന്ദ്രൻ നിവാസിൽ രാജേന്ദ്രൻ (58), സഞ്ജു (24) എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ രാജേന്ദ്രനെ ജില്ലാ ആശുപത്രിയിലും, സഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ചിങ്ങവനം മാവിളങ്ങ് റൂട്ടിൽ മണിക്കൂറുകളോളം ​ഗതാ​ഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group