play-sharp-fill
പിണറായി വിജയന്റെ തല വെട്ടുന്നവന് 50,000 രൂപ പ്രതിഫലം; കൊലവിളിയുമായി ആർ.എസ്.എസ് പ്രവർത്തകൻ

പിണറായി വിജയന്റെ തല വെട്ടുന്നവന് 50,000 രൂപ പ്രതിഫലം; കൊലവിളിയുമായി ആർ.എസ്.എസ് പ്രവർത്തകൻ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി ആർഎസ്എസ് പ്രവർത്തകൻ. പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം തരുമെന്ന് വേണുഗോപാൽ ഷേണായി എന്ന ആർ.എസ്.എസ് പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ പ്രതിഫലം ഞാൻ തരും എന്റെ വിശ്വാസത്തിന് എതിരായത് കൊണ്ട്’ എന്നാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ കൊലവിളി വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. പിന്നാലെ ‘എനിക്ക് ഒരു ഭയവുമില്ല കാരണം ഞാൻ ഒരു സ്വയം സേവകനാ’ എന്നൊരു കുറിപ്പും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


നേരത്തേയും പിണറായി വിജയന്റെ തല കൊയ്താൽ ഒരു കോടി രൂപ പ്രതിഫലം നൽകുമെന്ന പ്രഖ്യാപനവുമായി ആർഎസ്എസ് നേതാവ് രംഗത്തെത്തിയിരുന്നു. ഇതിനായി തന്റെ സ്വത്തുപോലും വിൽക്കാൻ തയാറാണെന്നും മധ്യപ്രദേശിലെ ഉജ്ജയിനിലെ കുന്ദൻ ചന്ദ്രാവത് എന്നയാൾ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതീ പ്രവേശനം നടന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം കത്തുകയാണ്. ജാതീയമായി പോലും ബിജെപി പ്രവർത്തകർ പിണറായി വിജയനെ അധിക്ഷേപിക്കുന്നുണ്ട്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതോടെ ആചാരലംഘനം ഉണ്ടായെന്നും ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയനാണെന്നുമാണ് സംഘപരിവാർ ആരോപിക്കുന്നത്. എന്നാൽ ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഇതിനെല്ലാം അദ്ദേഹം മറുപടി കൊടുക്കുന്നുണ്ട്. ‘എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേൾക്കുന്നു. അവർ പറയട്ടെ. ഇപ്പോൾ ജാതി കൂടി പറയുന്നു. അതൊരു പുതിയ വിദ്യയാണ്. ഞാൻ ഏത് ജാതിയിൽ ആയിരുന്നുവെന്നു അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു. ജാതീയമായി ഉയരുന്ന ആക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.