
സ്വന്തം ലേഖിക
കോയമ്പത്തൂർ :കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീണ് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്ബത്തൂര്‍ ശിരുവാണി റോഡില്‍ തൊണ്ടാമുത്തൂര്‍ ആണ് അപകടം നടന്നത്.കോയമ്ബത്തൂര്‍ സ്വദേശികളായ ആദര്‍ശ്, രവി, നന്ദന്, എന്നിവരാണ് മരിച്ചത്.
സ്വകാര്യ കോളേജിലെ ബിഎസ്സി വിദ്യാര്‍ത്ഥികളായ മൂവരും കോയമ്ബത്തൂരിലെ സെലിബ്രിറ്റി ക്ലബ്ബില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന 20 അടിയോളം വെള്ളമുള്ള വലിയ കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന റോഷന് എന്നയാള്‍ മാത്രമാണ് രക്ഷപെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







