Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിലുള്ള സിപിഎം മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തി ചികില്‍സ വിലയിരുത്തും. കീമോ തൊറോപ്പി ചെയ്ത ക്ഷീണവും കോടിയേരിക്കുണ്ട്. ഈ സാഹചര്യത്തില്‍ കോടിയേരിയെ അമേരിക്കയിലേക്ക് കൊണ്ടു പോകാനുള്ള സാധ്യതയും മുഖ്യമന്ത്രി തേടും. ഇത്തരം ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പിണറായി ചെന്നൈയില്‍ എത്തുന്നത്.

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായിരുന്നു. അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വിനോദിനി, മകന്‍ ബിനീഷ് എന്നിവര്‍ ഒപ്പമുണ്ട്. സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ എന്നിവര്‍ നേരത്തെ ആശുപത്രിയിലെത്തി. മുസ്ലിം ലീഗ് നേതാക്കളും നിയുക്ത സ്പീക്കര്‍ എഎന്‍ ഷംസീറും കോടിയേരിയെ കണ്ടിരുന്നു. അവരെല്ലാം കോടിയേരി സുഖം പ്രാപിക്കുന്നുവെന്ന സൂചനകളാണ് നല്‍കിയത്.

അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നല്‍കുന്നത്. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്.

എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് കോടിയേരിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു.

അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോള്‍ സമയം നീണ്ടേക്കും. ഇതിനൊപ്പമാണ് അമേരിക്കയിലേക്ക് വീണ്ടും കോടിയേരിയെ കൊണ്ടു പോകുന്നത് പരിഗണിക്കുന്നത്.

മൂന്നാമൂഴത്തില്‍ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്ബോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനമെടുത്തത്. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രി എംബി രാജേഷും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.