
തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചത് മറക്കാനാവില്ല; തേർഡ് ഐക്ക് നന്ദി പറഞ്ഞ് സഹകരണ മന്ത്രി വി.എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം : തേർഡ് ഐ ന്യൂസിന്റെ നേതൃത്വത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചത് മറക്കാനാവില്ലന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ
പാർശ്വവൽക്കരിക്കപ്പെട്ട 142 കുടുംബങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചത് തനിക്ക് വലിയ സന്തോഷം നല്കിയെന്നും അദ്ദേഹം പറഞ്ഞു.
മുഖം നോക്കാതെ വാർത്ത എഴുതുന്ന മാധ്യമമാണ് തേർഡ് ഐയെന്നും കൂടുതൽ ഉയരങ്ങളിലെത്താൻ തേർഡ് ഐക്ക് സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ
തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗം അസീസ് കുമാരനെല്ലൂർ തുടങ്ങിയവർ ഓണാശംസ നേർന്ന് കൊണ്ട് സംസാരിച്ചു.
തുടർന്ന് കോട്ടയം നഗരസഭയിലെ മികച്ച പത്ത് കൗൺസിലർമാരെ കണ്ടെത്താൻ തേർഡ് ഐ ന്യൂസ് നടത്തിയ ജനകീയ സർവ്വേയിലെ വിജയികളെ യോഗത്തിൽ സഹകരണമന്ത്രി വി എൻ വാസവൻ ആദരിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു മാത്യു, സിന്ധു ജയകുമാർ, ബിജുകുമാർ പാറയ്ക്കൽ, ജയകൃഷ്ണൻ, ജാൻസി ജേക്കബ്, അഡ്വ. ടോം കോര അഞ്ചേരിൽ, എം പി സന്തോഷ്കുമാർ , എൻ എൻ വിനോദ്
പി ഡി സുരേഷ്,
ധന്യ ഗിരീഷ് തുടങ്ങിയ കൗൺസിലർ മാരാണ് പുരസ്കാരത്തിന് അർഹരായത്.
തുടർന്ന് നഗരസഭാ പരിധിയിൽ താമസിക്കുന്നതും ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടതുമായ നുറ്റി നാല്പത്തിരണ്ട് പേർക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യനും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനും ചേർന്ന് ഓണപുടവ സമ്മാനിച്ചു
ews ew
ഉത്രാടപാച്ചിലിനിടയിലും നൂറ് കണക്കിന് പേരാണ് തേർഡ് ഐ യുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനായി മാമ്മൻ മാപ്പിള ഹാളിലേക്ക് എത്തിയത്