ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗം ഓണാഘോഷവും കുടുംബ സംഗമവും നടത്തി

Spread the love

ഏറ്റുമാനൂർ:ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ് എസ് കരയോഗം നമ്പർ 4388 ൻ്റെ ഓണാഘോഷവും കുടുംബ സംഗമവും കരയോഗ മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് റ്റി.കെ ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ ബഹു.മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു വലിയമല താലൂക്ക് യൂണിയൻ സെക്രട്ടറി .എ .എം. രാധാകൃഷ്ണൻ നായർ ,ട്രഷറർ ശ്രീ കമലപ്പൻ നായർ , പ്രശസ്ത പിന്നണി ഗായകൻ ഗണേഷ് സുന്ദരം, ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ആർ.ഹേമന്ത് കുമാർ , വാർഡ് മെമ്പർ രജിത ഹരികുമാർ , കരയോഗംസെക്രട്ടറി എ.ആർ ശ്രീകുമാർ ,വനിതാസമാജം പ്രസിഡൻ്റ് സതി രാമചന്ദ്രൻ ,സെക്രട്ടറി പ്രസന്ന മധു എന്നിവർ പങ്കെടുത്തു.

കുടുംബ സംഗമത്തിൽ ഉന്നത വിജയം വരിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം , മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടത്തപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group