Friday, April 24, 2026

ഓഫർ അഥവാ ഭിക്ഷ…കൃഷ്ണ വേഷം കെട്ടിയ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനം; കോട്ടയം ലിറ്റിൽ ബൈറ്റ്സ് ബേക്കറിയുടെ പരസ്യ വാചകത്തിൽ വീണ് അപമാനിതനായെന്ന് കൃഷ്ണവേഷം കെട്ടിയ പെൺകുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറൽ

Spread the love

മികച്ച കുട്ടിക്ക്യഷ്ണനെ കണ്ടെത്തുവാനായി Little Bites എന്ന ബേക്കറി മത്സരം നടത്തുകയും അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ വിജയിയെ പ്രഖ്യാപിക്കുകയയും, സമ്മാനം വാങ്ങുവാൻ അറിയിച്ചതിനെ തുടർന്ന് അവിടേ എത്തിയപ്പോൾ അപമാനിച്ചുവെന്നും കുട്ടിയുടെ അച്ഛന്റെ ഫേസ്ബുക് പോസ്റ്റ്‌.

video
play-sharp-fill

മത്സരിച്ച് വിജയിച്ചു” എന്ന ആത്മവിശ്വാസത്തോടെ വന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ്, സൗജന്യം പറ്റാൻ വന്നവർ എന്ന രീതിയിൽ Little Bites ൻ്റെ മാനേജ്മെൻ്റ് അവഹേളിച്ചതെന്ന് കുറിപ്പിൽ പറയുന്നു .ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം

ഓഫർ അഥവാ ഭിക്ഷ…
കഴിയുമെങ്കിൽ സമ്മാനങ്ങൾ ഒഴിവാക്കുക… അപമാനിതരാകാതിരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കുട്ടിക്ക്യഷ്ണനെ കണ്ടെത്തുവാനായി Little Bites എന്ന ബേക്കറി അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടത്തിയ മത്സരത്തിൽ പൊന്നുവും പങ്കെടുത്തിരുന്നു.

ക്യഷ്ണ വേഷം കെട്ടിയ കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ എന്നുള്ളത് കണ്ടാണ് ശ്രീജ പൊന്നുവിനെ കൃഷ്ണവേഷം കെട്ടിച്ച് പടമെടുത്ത് Little Bites ൻ്റെ പേജിൽ ടാഗ് ചെയ്തത്.

ശേഷം പൊന്നു മത്സരത്തിൽ വിജയിയായിട്ടുണ്ട് എന്ന് അറിയിച്ച് കൊണ്ട് Little Bites കാർ ശ്രീജയ്ക്ക് വാട്ടാസ്ആപ്പിൽ മെസേജ് അയച്ചു. അതനുസരിച്ച് രണ്ടാളും കൂടി ശനിയാഴ്ച Little Bites ൻ്റെ കഞ്ഞിക്കുഴിയിലെ ഔട്ട് ലെറ്റിൽ ചെല്ലുകയും സമ്മാനമായി ലഭിച്ച വൗച്ചർ കൈപ്പറ്റുകയും ചെയ്തു.

ഞായാറാഴ്ച എന്നോടൊത്ത് പോയി വൗച്ചർ ഉപയോഗിക്കുന്നതിന് വേണ്ടി ശനിയാഴ്ച അവർ വൗച്ചർ മാത്രമേ വാങ്ങിയുള്ളു. മാത്രമല്ല കോട്ടയത്തുള്ള Little Bites ൻ്റെ ഏതെങ്കിലുമൊരു ഔട്ട് ലെറ്റിൽ വൗച്ചർ നൽകിയാൽ അവിടെ നിന്നും സാധനങ്ങൾ ലഭിക്കുമെന്നാണ് പറഞ്ഞതും വൗച്ചറിലുള്ളതും.

അങ്ങനെ ഞങ്ങൾ കുറച്ച് മുൻപ് ഗാന്ധി സ്ക്വയറിന് സമീപമുള്ള Little Bites ൻ്റെ ഔട്ട്ലെറ്റിൽ ചെല്ലുകയും പ്രസ്തുത വൗച്ചർ നൽകുകയും ചെയ്തു.

തുടർന്നുള്ള സംഭവങ്ങളാണ് ഏറെ പ്രയാസമുണ്ടാക്കിയത്… നാണം കെട്ടത്…
വൗച്ചർ എവിടുന്ന് കിട്ടി?
എങ്ങനെ കിട്ടി?
ഇതിന് മുൻപ് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ടോ?
തുടർന്ന് ഞങ്ങൾ നിൽക്കുന്നയിടത്തു നിന്നും കഞ്ഞിക്കുഴിയിലെ ഔട്ട്ലെറ്റിലേക്ക് ഫോൺ വിളിക്കുന്നു. എന്തൊക്കെയോ സംസാരിക്കുന്നു…

ഓർക്കണം അത്യാവശ്യം തിരക്കുള്ള സമയത്ത് പൊന്നുൻ്റെയും ശ്രീജയുടെയും എൻ്റെയും അടുത്ത് നിന്ന് കൊണ്ട് Little Bites ൻ്റെ സ്റ്റാഫുകൾ സംസാരിക്കുകയും മറ്റും ചെയ്യുമ്പോൾ അപ്പോൾ അവിടെയുള്ള ആളുകൾ ഞങ്ങളെ തന്നെ നോക്കുകയാണ്…

എതോ പോക്കറ്റടിക്കാരെ പിടിച്ചപ്പോൾ പെരുമാറുന്നപ്പോലെയാണ് Little Bites കാർ പെരുമാറിയത്.

“മത്സരിച്ച് വിജയിച്ചു” എന്ന ആത്മവിശ്വാസത്തോടെ വന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ്, സൗജന്യം പറ്റാൻ വന്നവർ എന്ന രീതിയിൽ Little Bites ൻ്റെ മാനേജ്മെൻ്റ് അവഹേളിച്ചത്.

കേവലം 500 രൂപയുടെ വലിപ്പം കണ്ട് Little Bites ൻ്റെ സൗജന്യം പറ്റാനല്ല ഞാൻ പൊന്നുപ്പോലെ നോക്കുന്ന എൻ്റെ മകളെയും കൊണ്ട് Little Bites ൽ ചെന്നത്. അവർ സംഘടിപ്പിച്ച മത്സരത്തിൽ എൻ്റെ മകൾ പങ്കെടുക്കുകയും അവൾ വിജയി ആണെന്ന് Little Bites അറിയിക്കുകയും ചെയ്തതിന് ശേഷമാണ് ചെന്നത്.

താൻ മത്സരിച്ച് ജയിച്ചു എന്നുള്ള ആത്മവിശ്വാസത്തോടെ ചെന്ന ഒരു കൊച്ചു പെൺകുട്ടിയെയാണ് Little Bites മാനേജ്മെൻ്റ് അപമാനിച്ചത്…

മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാർ ദയവായി Little Bites പോലുള്ള സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി അപമാനിതരാകാതിരിക്കുക…
നമ്മുടെ മക്കളുടെ ആത്മവിശ്വാസം പണയപ്പെടുത്താതിരിക്കുക….