മുണ്ടക്കയത്ത് റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
മുണ്ടക്കയം ഈസ്റ്റ്: റബര്‍ റോളറും ഡിഷുകളും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തകിടിയില്‍ പുതുപ്പറമ്പിൽ അഖില്‍ അനി (24), എരുമേലി നേര്‍ച്ചപ്പാറ, ചണ്ണക്കല്‍ സി.എസ്.അനന്തു (26) എന്നിവരെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഏന്തയാര്‍ പതാലില്‍ സജി, പുറപ്പന്താനം ജോണ്സണ് എന്നിവരുടെ തോട്ടത്തില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് ഇവർ മോഷണം നടത്തിയത്.
കൂടാതെ തൊട്ടടുത്ത വാലേല്‍ തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ഡിഷ്, അരിപ്പ, ഇരുമ്പ്തൊട്ടികള് എന്നിവയും സംഘം മോഷ്ടിച്ചു. ഇവരുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സമാന കേസില്‍ ഇരുവരെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചു.
ഇരുവരെയും മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവര്‍ കടത്തിക്കൊണ്ടുപോകുന്ന സാധനം വാങ്ങുന്ന ആക്രിക്കച്ചവടക്കാരന് കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഇല്ലത്തുപറമ്ബില്‍ അമീര്‍ സാലിക്കെതിരെയും (36) കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളിയിലെ മോഷണക്കേസില്‍ അമീര്‍ സാലിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് സി.ഐ ജയപ്രകാശ്, എസ്.ഐ ജെഫി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.