പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; ഏറ്റുമാനൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.

ഏറ്റുമാനൂർ പുന്നത്തുറ ഭാഗത്ത് മുല്ലക്കുഴിയിൽ വീട്ടിൽ രാകേഷ് (19) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിത സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയിൽ വിവരം പുറത്തുപറയുകയും ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ സജി പി.സി,അനീഷ് ഇ. എ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.