ആക്രമിക്കപ്പെട്ട നടിക്കെതിരെ ​സൈബർ പ്രചാരണം; ഷോൺ ജോർജിന്റെ വീട്ടിൽ ​ക്രൈംബ്രാഞ്ച് റെയ്ഡ്

Spread the love

കോട്ടയം: ഷോൺ ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബർ പ്രചാരണം നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതെന്നാണ് വിവരം.

video
play-sharp-fill

പി.സി. ജോർജും ഷോൺ ജോർജും താമസിക്കുന്ന ഈരാറ്റുപേട്ട ചേന്നാട് കവലയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണികുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താൻ വേണ്ടി വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സ്ക്രീൻ ഷോട്ട് ഷോൺ ജോർജിന്‍റെ ഫോണിൽ നിന്ന് നടൻ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിലേക്ക് പോയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ഷോണിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയത്. പി.സി. ജോർജ്, ഷോൺ ജോർജ് അടക്കമുള്ളവരുടെ ഫോണുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.