കൊല്ലപ്പള്ളി – മേലുകാവ് റോഡില്‍ ബൈക്ക് കുഴിയില്‍ വീണു മറിഞ്ഞു; അമ്മയ്ക്കും മകനും പരിക്ക്
സ്വന്തം ലേഖിക
എലിവാലി: കൊല്ലപ്പള്ളി – മേലുകാവ് റോഡില്‍ ജിയോവാലി പള്ളിക്കു സമീപം വളവില്‍ ബൈക്ക് കുഴിയില്‍ വീണ് അമ്മയ്ക്കും മകനും പരിക്ക്.
കയ്യൂര്‍ ചന്ദ്രവിലാസം വിലാസിനി (65), മകന് അനൂപ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.45നായിരുന്നു അപകടം. കാലിനു സാരമായി പരിക്കേറ്റ വിലാസിനിയെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ റോഡില്‍ നിറയെ ചതിക്കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ അപകടങ്ങളും നിത്യ സംഭവമായി. അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Third Eye News Live
0