സൈക്കിളില്‍ വീട്ടിലേക്കു മടങ്ങവെ കാര്‍ ഇടിച്ചു; കുമരകം ഗവണ്മെന്റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
കുമരകം: സ്കൂളില്‍ നിന്നു സൈക്കിളില്‍ വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റു.
കുമരകം ഗവണ്മെന്റ് ഹൈസ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും കോന്നക്കരി ഭാഗത്ത് തുണ്ടിയില്‍ സന്തോഷിന്റെ മകനുമായ അമ്പാടി(11)ക്കാണു പരിക്കേറ്റത്.
സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോള്‍ പിന്‍ഭാഗത്തുകൂടി വന്ന കാര്‍ സൈക്കിളിലിടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയര്‍ന്നു പൊങ്ങിയ വിദ്യാര്‍ത്ഥി കാറിന്റെ മുൻപിലുള്ള ഗ്ലാസില്‍ വീഴുകയായിരുന്നു. ഗ്ലാസ് പൂര്‍ണമായി തകര്‍ന്നു. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ അമ്പാടിയെ ആദ്യം കുമരകം സിഎച്ച്സിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വികലാംഗനും ലോട്ടറി വില്പനക്കാരനുമാണു പിതാവ് സന്തോഷ്. മാതാവ് ജയന്തി അങ്കണവാടി ഹെല്‍പ്പറുമാണ്.