കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 19 പേർക്ക് പരിക്ക്

Spread the love

കോട്ടയം: എറണാകുളം റോഡിൽ മുട്ടുചിറ പട്ടാളമുക്ക് വളവിൽ രണ്ടു ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 19 പേർക്ക് പരിക്കേറ്റു.

video
play-sharp-fill

കോട്ടയം പിറവം റോഡിലോടുന്ന സ്വകാര്യ ബസിന് പിന്നിൽ, കോട്ടയം എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ബസിൻ്റെ പിൻഭാഗം തകർന്നു. നിരവധി സീറ്റുകൾ അടക്കം ഇളകി തെറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവേമരിയ – ഗുഡ് വിൽ എന്നീ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.