play-sharp-fill
വൈപ്പിനില്‍ സിപിഐ ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം ഏരിയാ സെക്രട്ടറിയുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വൈപ്പിനില്‍ സിപിഐ ഓഫീസ് ആക്രമിച്ച സംഭവം; സിപിഎം ഏരിയാ സെക്രട്ടറിയുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക

കൊച്ചി: വൈപ്പിനില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സിപിഐഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍ ഉള്‍പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഞാറക്കല്‍ സിപിഐ ഓഫീസില്‍ ഇന്നലെ വൈകിട്ടോടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഓഫീസിന്റെ ബോര്‍ഡ് അടക്കം തകര്‍ത്തതായാണ് സിപിഐയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സിപിഐ കൂട്ടുകെട്ട് വിജയിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി എ.പി പ്രിനില്‍ പറഞ്ഞു. മോശം പരാമര്‍ശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.