video
play-sharp-fill

മാല വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ നിന്നും മുക്കാൽ പവന്റെ മാല മോഷ്ടിച്ചു; യുവതി അ‌റസ്റ്റിൽ; സംഭവം ചങ്ങനാ​ശേരിയിൽ

മാല വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ നിന്നും മുക്കാൽ പവന്റെ മാല മോഷ്ടിച്ചു; യുവതി അ‌റസ്റ്റിൽ; സംഭവം ചങ്ങനാ​ശേരിയിൽ

Spread the love

കോ​​ട്ട​​യം: മാ​​ല മോ​​ഷ​​ണ​ക്കേ​​സി​​ൽ യു​​വ​​തി അ​​റ​​സ്റ്റി​​ൽ. തൃ​​ക്കൊ​​ടി​​ത്താ​​നം മ​​ഹാ​​ദേ​​വ​ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം കാ​​ലാ​​യി​​ൽ മ​​ഞ്ജു ന​​ന്ദ​​കു​​മാ​​റി​​നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ​​സി​​പ്പ​​ൽ ജം​​ഗ്ഷ​​ൻ ഭാ​​ഗ​​ത്തു​​ള്ള ജ്വ​​ല്ല​​റി​​യി​​ൽ മാ​​ല വാ​​ങ്ങാ​നെ​​ന്ന വ്യാ​​ജേ​​ന എ​​ത്തു​​ക​​യും അ​​വി​​ടെ​​നി​​ന്ന് മു​​ക്കാ​​ൽ പ​​വ​​നോ​​ളം തൂ​​ക്കം വ​​രു​​ന്ന മാ​​ല മോ​​ഷ്ടി​​ച്ചു ര​​ക്ഷ​​പ്പെ​​ടു​​ക​​യു​മാ​യി​​രു​​ന്നു.

സ്ഥാ​​പ​​ന​മു​ട​​മ പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ട​തി​നെ​ത്തു​ട​ർ​ന്നു പോ​​ലീ​​സ് സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണ് പ്ര​​തി​​യെ ക​​ണ്ടെ​​ത്തി​യ​ത്. യു​​വ​​തി മാ​​ല ഒ​രു സ്വ​​ർ​​ണ​​പ്പ​​ണ​​യ സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ണ​​യം വ​​ച്ച​​താ​​യും ക​​ണ്ടെ​​ത്തി.

ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച്ഒ റി​​ച്ചാ​​ർ​​ഡ് വ​​ർ​​ഗീ​​സ്, എ​​സ്ഐ ജ​​യ​​കൃ​​ഷ്ണ​​ൻ, ജ​​യ​​മോ​​ൻ, വ​​ർ​​ഗീ​​സ്, തോ​​മ​​സ് സ്റ്റാ​​ൻ​​ലി, അ​​തു​​ൽ കെ. ​​മു​​ര​​ളി, കെ.​​എ. മി​​നി​​മോ​​ൾ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group