video
play-sharp-fill

തലയോലപ്പറമ്പിൽ എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു; പരിക്കേറ്റവരിൽ ഏറ്റുമാനൂർ എസ് ഐയും; പാൽ വാങ്ങാൻ പോയപ്പോഴാണ് എസ് ഐക്ക് നേരെ ആക്രമണമുണ്ടായത്

തലയോലപ്പറമ്പിൽ എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു; പരിക്കേറ്റവരിൽ ഏറ്റുമാനൂർ എസ് ഐയും; പാൽ വാങ്ങാൻ പോയപ്പോഴാണ് എസ് ഐക്ക് നേരെ ആക്രമണമുണ്ടായത്

Spread the love

വൈക്കം: തലയോലപ്പറമ്പിൽ തെരുവുനായുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഉമ്മാംകുന്ന്, പഞ്ചായത്ത് ജങ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെയാണ് കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റത്.

ഏറ്റുമാനൂർ എസ്.ഐ മാത്യു പോൾ, തലയോലപ്പറമ്പ് കോലത്താർ പുത്തൻപുരയിൽ പി.ടി. തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ (54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസക്കുട്ടി ജോസ് (67), കോരിക്കൽ തൈയ്യിൽ ആനന്ദ് ടി. ദിനേശ് (26), തലയോലപ്പറമ്പ് കുഴിയന്തടത്തിൽ അജിൻ (52) എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ടി.ടി.യും റാബീസ് വാക്സിൻ ആദ്യഡോസും നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ തങ്കച്ചൻ, ജോസഫ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. തങ്കച്ചൻറെ കണ്ണിന് താഴെയും ചുണ്ട്, നെറ്റി, കഴുത്ത് എന്നിവിടങ്ങളിൽ നായ് കടിച്ചുകീറിയ നിലയിലാണ്. ജോസഫിൻറെ മുഖത്തും വയറിനുമാണ് കടിയേറ്റത്. ഒരേ നായ് തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നിഗമനം. ഓടിപ്പോയ നായെ പിടികൂടാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാത്തതിനാൽ തലയോലപ്പറമ്പ് നിവാസികൾ ഭീതിയിലാണ്.തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഭാഗത്ത് സ്റ്റോറിൽ പാൽ വാങ്ങാനെത്തിയപ്പോഴാണ് ഏറ്റുമാനൂർ എസ്.ഐ മാത്യു പോളിനെ നായ് ആക്രമിച്ചത്. മാത്യുവിൻറെ കൈവിരലുകളിൽ കടിച്ചു.