കാമുകന് വീട്ടിൽ വിവാഹാലോചന; ഗർഭിണിയായതിന് ഉത്തരവാദിയാണെന്നും പറഞ്ഞ് മുൻ കാമുകി പണം ആവശ്യപ്പെട്ട് ശല്യം ചെയ്തു; കഴുത്തറുത്തുകൊലപ്പെടുത്തി യുവാവ്
താനെ: ഗർഭിണിയായ മുൻ കാമുകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നാദിയ മുല്ലയാണ് മരണപ്പെട്ടത്. കാമുകൻ അൽത്മാഷ് ദൽവി(30)യാണ് അറസ്റ്റിലായത്. ഗർഭിണിയായതിന് ഉത്തരവാദി ദൽവി ആണെന്നും പണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ കുട്ടി തന്റേതല്ലെന്നു ദൽവി അവകാശപ്പെട്ടു.
ഇതെത്തുടർന്നുണ്ടായ തർക്കത്തിലാണു യുവാവ് കാമുകിയെ കഴുത്തറുത്തുകൊന്നത്. തുടർന്ന് മുംബൈയിലേക്കു രക്ഷപ്പെടുകയായിരുന്നു. കുറച്ചു കാലമായി തന്നെ ഇവർ പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെ ബന്ധം അവസാനിപ്പിച്ചു. ഇതിനിടെ ഗർഭിണിയായ യുവതി ഗർഭച്ഛിദ്രത്തിനു വിധേയയായിരുന്നു.
ദൽവിക്ക് മറ്റൊരു വിവാഹാലോചന നടക്കുന്നതറിഞ്ഞതോടെ മുല്ല ഇയാളുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഇതിനു പിന്നാലെയാണ് താൻ വീണ്ടും ഗർഭിണിയാണെന്നറിയിച്ചു മുല്ല പണം ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നര ലക്ഷത്തോളം രൂപ ഇയാൾ യുവതിക്ക് നൽകിയിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി കഴുത്തറക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.