video
play-sharp-fill

പാലക്കാട് ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

പാലക്കാട് ഷാജഹാൻ വധക്കേസ്; രണ്ട് പേർ പിടിയിൽ

Spread the love

പാലക്കാട്: പാലക്കാട് സിപിഐഎം ലോക്കൽ കമ്മറ്റിയംഗം ഷാജഹാൻ്റെ കൊലപാതകത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.