play-sharp-fill
വാഹനം പുറപ്പെട്ട് പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിരുന്ന രാജന് ശ്വാസ തടസം അനുഭവപ്പെട്ടു; ശ്വാസം മുട്ടുന്നതായും ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നും അറിയിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത് മാസ്ക് മാറ്റാന്‍; ; തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോ​ഗി മരിച്ച സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ക്കും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി രാജന്റെ  മകൻ ​ഗിരീഷിന്റെ വെളിപ്പെടുത്തല്‍ പുറത്ത്

പത്തനംതിട്ട: തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍.

ഓക്സിജന്‍ തീര്‍ന്ന കാര്യം അറിയിച്ചപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടെന്നും തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തയാറായില്ലെന്നും ഗിരീഷ് പറഞ്ഞു. പനി ബാധിതനായിരുന്ന തിരുവല്ല സ്വദേശി രാജന്‍ ആലപ്പുഴ മെ‍ഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരിച്ച രാജന്റെ മകന്‍ ഗിരീഷാണ് ഡ്രൈവര്‍ക്കും ആശുപത്രിക്കുമെതിരെ രംഗത്തെത്തിയത്.

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ‘അച്ഛന് കടുത്ത ശ്വാസംമുട്ടല്‍ കാരണം കാഷ്വാലിറ്റിയില്‍ വച്ച്‌ ഓക്സിജന്‍ നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് അപ്പോഴുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി മറ്റൊന്ന് ഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ത്തന്നെ മാറ്റിവച്ച സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു. ഇതറിയിച്ചപ്പോള്‍ മാസ്ക് മാറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. അച്ഛന് ശ്വാസംമുട്ടല്‍ കൂടി അവശനാകുന്നത് കണ്ടപ്പോള്‍ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഇതിന് തയാറാകാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു.