play-sharp-fill
ഏറ്റുമാനൂരിലെ  ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ യുവാവിനെ  ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിച്ച്  കൊലപ്പെടുത്താൻ ശ്രമം ;ഏറ്റുമാനൂർ ,അയർക്കുന്നം സ്വദേശികളായ  യുവാക്കൾ പിടിയിൽ

ഏറ്റുമാനൂരിലെ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഏറ്റുമാനൂർ ,അയർക്കുന്നം സ്വദേശികളായ യുവാക്കൾ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം :ഏറ്റുമാന്നൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഏറ്റുമാനൂർ കിഴക്കുംഭാഗം ക്ലാമറ്റം ഭാഗത്ത് കല്ലുകീറും തടത്തിൽ വീട്ടിൽ മുരളി മകൻ ഹരികൃഷ്ണൻ (26), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് കളരിക്കൽ വീട്ടിൽ അജികുമാർ മകൻ അനന്തു അജികുമാർ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞദിവസം രാത്രി ഏറ്റുമാനൂർ താര ഹോട്ടലിൽഭക്ഷണം വാങ്ങാൻ എത്തിയ മെജോ ജോണിയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടർന്ന് ഇവർ ഇരുവരും ചേർന്ന് മെജോയെ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് മെജോയുടെ തലയ്ക്ക് അടിക്കുകയും മർദ്ദിക്കുകയും ആയിരുന്നു. മർദ്ദനത്തെ തുടർന്ന് മെജോയുടെ കൈയ്ക്കും തലയ്ക്കും പൊട്ടല് സംഭവിക്കുകയും ചെയ്തു. ഇവര്‍ തമ്മിൽ മുൻ വൈരാഗ്യം നിലവിലുണ്ടായിരുന്നു. സംഭവത്തിനുശേഷം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിൽ ഒരാളായ അനന്തു അജികുമാറിന് അയർക്കുന്നം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഏറ്റുമാനൂർ എസ്.എച്ച്. ഓ രാജേഷ് കുമാർ ടി. ആർ, എസ്.ഐ ബിജു കെ.കെ, സി.പി.ഓ മാരായ രതീഷ്, ബാലഗോപാൽ, സൈഫുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.