
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെ വാക്കുതര്‍ക്കം; കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് യുവാവിൻ്റെ കഴുത്തില്‍ കുത്തിയിറക്കി; പൊലീസ് അന്വേഷണത്തിൽ തുമ്പായത് ആധാര്‍കാര്‍ഡ്; കൊച്ചിയിൽ നടന്ന കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…..
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം ടൗണ്‍ഹാളിന് സമീപം
നടന്ന കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. എറണാകുളം ടൗണ്‍ഹാളിനു സമീപം ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം സ്വദേശി എഡിസണ് (40) മരണപ്പെട്ടതോടെ പ്രതിയെന്ന് സംശയിക്കുന്ന മുളവുകാട് സ്വദേശിക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നോര്‍ത്ത് മേല്‍പാലത്തിനു താഴെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതിനെ തുടർന്ന്
കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരില്നിന്നു ലഭിച്ച വിവരമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡ് ആണ് തുമ്പായത്.
പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.