
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പേവിഷബാധ സ്ഥിരീകരിച്ച് ചാടിപ്പോയ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്; അസം സ്വദേശിയെ പിടികൂടിയത് കുടമാളൂരിൽ നിന്നും
സ്വന്തം ലേഖകൻ
കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ സംഭവത്തിൽ അസം സ്വദേശിയെ മണിക്കൂറുകൾക്കകം കുടമാളൂരിൽ നിന്ന് പിടികൂടി പൊലീസ്.
ഇന്നലെ അര്‍ധരാത്രിയാണ് ആശങ്ക പരത്തിക്കൊണ്ട് ആശുപത്രിയില്‍ നിന്നും അസം സ്വദേശി കടന്നു കളഞ്ഞത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് കുടമാളൂർ ഭാഗത്ത് നിന്നും ഇയാളെ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺട്രോൾ റൂം എസ്ഐമാരായ ബാലചന്ദ്രൻ്റെയും ജോണിച്ചൻ്റെയും നേതൃത്യത്തിലുള്ള സംഘമാണ് കുടമാളൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Third Eye News Live
0