
സ്വന്തം ലേഖിക
വയനാട് :സുല്ത്താന് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷംസുദ്ദീൻ – നസീറ ദമ്പതികളുടെ മകളാണ്.
മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് സന ഫാത്തിമ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


