Spread the love

കോട്ടയം: കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ യുവാവ് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി കൊച്ചരിക്കുടിയിൽ അമൽ കെ ജോളി (24)യാണ് മരിച്ചത്.

video
play-sharp-fill

ജോലി കഴിഞ്ഞ് തിരികെയെത്തിയ അമൽ കൂട്ടുകാരുമൊത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലിരുന്ന് സംസാരിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. കുമരകം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.