
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ഭാര്യയുടെ പരാതി; സംസ്ഥാന സെക്രട്ടറിയെ നീക്കി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിന് കേസ് രജസിറ്റര്‍ ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ കാസര്‍കോട് രാജപുരം പൊലീസില്‍ നല്‍കിയി പരാതിയില്‍ ഭാര്യ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പിഎ ആയിരുന്നു നോയല്‍. ഇയാള്‍ക്കെതിരെ രണ്ടുതണ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി നടപടിയെടുത്തിരുന്നു. നോയലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഈ നടപടി പിന്‍വലിച്ചത്.
അതേസമയം ഭാര്യയുടെ പരാതിയില്‍ നോയല്‍ നോയല്‍ ടോമിന്‍ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോയല്‍ ടോമിന്‍ ജോസഫിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കെ പി സി സി പ്രസിഡന്റാണ് ഈ നടപടി പിന്‍വലിച്ചത്. മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആയിരുന്നു 2021 ല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയത്.
കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റായി നിയമിതനായ ദിവസം തന്നെയായിരുന്നു ഈ നടപടി. നവമാധ്യമങ്ങളിലൂടെ ഡിസിസി പ്രസിഡന്റിനെ അപമാനിച്ചെന്ന കാരണം പറഞ്ഞാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരെ നടപടിയെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡണ്ടായിരുന്ന ഹക്കീം കുന്നില്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് തന്നെ ഉദുമയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ബാലകൃഷ്ണന്‍ പെരിയ തന്റെ പേരില്‍ ഗള്‍ഫില്‍ വ്യാപകമായി പണപിരിവ് നടക്കുന്നുണ്ടെന്നും പിരിവ് താന്‍ അറിയാതെയാണെന്നും ഫേസ്‌ബുക്കിലൂടെ പറഞ്ഞത് വിവാദമായിരുന്നു.
ഇതിന് താഴെ നോയല്‍ ടോമിന്‍ ജോസഫ് കമന്റ് ചെയ്തത് തന്നെ അപമാനിക്കാനുള്ള ശ്രമമാണ് എന്നാരോപിച്ച് ഹക്കീം കുന്നില്‍ കെ പി സി സിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നോയല്‍ ടോമിന്‍ ജോസഫിനെ പുറത്താക്കിയിരുന്നത്. എന്നാല്‍ പിന്നീട് നടപടി റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഭാര്യയുടെ സ്ത്രീധന പീഡന ആരോപണം വന്നിരിക്കുന്നത്.