
കോട്ടയം കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ സ്വകാര്യബസിലിടിച്ച് അപകടം: കാർ യാത്രികന് പരിക്ക്
കടുത്തുരുത്തി: നിയന്ത്രണം വിട്ട കാര്‍ സ്വകാര്യബസിലിടിച്ച് കാര്‍ യാത്രികനു പരിക്ക്. ആയാംകുടി പുതുശേരിക്കര പടിഞ്ഞാറേകോരോത്ത് അജയ് (25) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അജയ്യെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം- എറണാകുളം റോഡില്‍ ആപ്പാഞ്ചിറ കാര്ഷികബാങ്കിന് സമീപം ഇന്നലെ രാത്രി 8.15നാണ് അപകടം. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ കടുത്തുരുത്തിയില്‍നിന്ന് തലയോലപ്പറമ്പു ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടുത്തുരുത്തി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
