video
play-sharp-fill

റാന്നിയിലെ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ശ്രീകുമാര്‍ ടി.പിയെ കാണ്മാനില്ല

റാന്നിയിലെ ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ശ്രീകുമാര്‍ ടി.പിയെ കാണ്മാനില്ല

Spread the love

റാന്നി : റാന്നിയിലെ അറിയപ്പെടുന്ന ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ മന്ദമരുതി നീരേറ്റുകാവ് തേക്കടയില്‍ വീട്ടില്‍ ശ്രീകുമാര്‍ ടി.പി (42)യെ കാണ്മാനില്ല. ഇന്നലെ (ആഗസ്റ്റ്‌ 06)രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ശ്രീകുമാര്‍ ഉച്ചക്ക് 12 മണിയോടെ റാന്നി പാലത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതില്‍ മൊബൈല്‍ ഫോണും പേഴ്സും വെച്ചിട്ടാണ് പോയത്. റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തെ എല്‍.ഐ.സി കെട്ടിടത്തിനു സമീപത്തുകൂടെ നടന്നുപോകുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റാന്നി പോലീസ് സ്റ്റേഷനുമായോ ശ്രീകുമാറിന്റെ ബന്ധുക്കളുമായോ ബന്ധപ്പെടണം. ഫോണ്‍ – റാന്നി പോലീസ് സ്റ്റേഷന്‍ – 04735 227 626, ബന്ധുക്കള്‍ (ജിബിന്‍) 85902 91105, (ജോജി) 89217 45941, (വിനോദ്) 95261 86372.