video
play-sharp-fill

കസ്റ്റംസിനെ വെട്ടിച്ച്‌ സ്വര്‍ണ്ണക്കടത്ത്; ഒന്നരക്കിലോ സ്വർണ്ണവുമായി  നെടുമ്പാശ്ശേരിയില്‍ നിന്ന് കടന്ന സംഘം തലശ്ശേരിയില്‍ പിടിയില്‍

കസ്റ്റംസിനെ വെട്ടിച്ച്‌ സ്വര്‍ണ്ണക്കടത്ത്; ഒന്നരക്കിലോ സ്വർണ്ണവുമായി നെടുമ്പാശ്ശേരിയില്‍ നിന്ന് കടന്ന സംഘം തലശ്ശേരിയില്‍ പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നരക്കിലോ സ്വര്‍ണ്ണവുമായുള്ള ബാഗുമായി കസ്റ്റംസിനെ വെട്ടിച്ച്‌ കടന്നു കളയാൻ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍.

തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലില്‍ വച്ച്‌ പിടികൂടിയത്. ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗള്‍ഫില്‍ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടല്‍ മുറിയില്‍ അഫ്സല്‍ ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് പറഞ്ഞു. പിടിക്കപ്പെട്ടവര്‍ ക്രിമിനല്‍ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവര്‍ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്നും എസ് ഐ പറഞ്ഞു.