വിക്ഷേപണത്തിന് പിന്നാലെ എസ്.എസ്.എല്‍.വിയുടെ സിഗ്നല്‍ നഷ്ടമായി

Spread the love

ന്യുഡൽഹി: ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത എസ്എസ്എൽവി വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാവുന്നില്ല എന്നും സിഗ്നല്‍ തകരാര്‍ പരിശോധിക്കുകയാണ് എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. എസ് എസ് എല്‍ വി-ഡി1 എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തി എന്നും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍, സിഗ്നൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ഭ്രമണപഥം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ദൗത്യത്തിന്റെ അന്തിമഫലത്തിനായി തങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

video
play-sharp-fill

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) എന്തോ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.