‘രജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാർ ഡ്യൂട്ടിയിലില്ല’; തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ സ്ഥലംമാറ്റി ആരോഗ്യമന്ത്രി

Spread the love

 

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്.

video
play-sharp-fill

ആശുപത്രിയിലെ പ്രവർത്തനത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സൂപ്രണ്ടിനെ സ്ഥലംമാറ്റി. രജിസ്റ്ററിൽ ഒപ്പിട്ടിരുന്ന ഡോക്ടർമാർ പോലും ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.

മന്ത്രി ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. എന്നാൽ രണ്ട് ഒ പികൾ മാത്രമാണ് ഇന്ന് പ്രവർത്തിച്ചത്. മന്ത്രിയെ കണ്ടപ്പോൾ നിരവധി രോഗികൾ പരാതിയുമായെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ല, കൃത്യമായ ചികിത്സ ലഭിക്കുന്നില്ല, ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികൾ.ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും പരാതി ഉയർന്നിരുന്നു.

തുടർന്ന് ക്ഷുഭിതയായ മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു.