Spread the love

 

 

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിക്കുന്നതായി കലക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. ‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ’, എന്ന ആമുഖത്തോടെയാണ് ‘കലക്ടര്‍ മാമന്‍’ അവധി പ്രഖ്യാപിച്ചത്. അവധിയാണെന്ന് കരുതി ഇന്നലെ പറഞ്ഞതൊന്നും മറക്കരുതെന്നും കലക്ടര്‍ മാമന്‍ സ്നേഹത്തോടെ ഓര്‍മ്മിപ്പിച്ചു. ആലപ്പുഴ ജില്ലയുടെ ചുമതലയേറ്റടുത്ത ഉടനെയുള്ള കലക്ടറുടെ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

പ്രിയപ്പെട്ട കുട്ടികളെ എന്ന സ്നേഹ വിളികളോടെ അവധി പ്രഖ്യാപിച്ച കലക്ടര്‍ അവധി ദിവസം വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകരുതെന്നും സ്നേഹത്തോടെ മുന്നറിയിപ്പ് നല്‍കി. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ കുട്ടികളോടായി ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ജോലിക്ക് പോകും മുമ്പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ്

പ്രിയപ്പെട്ട കുട്ടികളെ,

നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…

മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. 😘
ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍😜