
വണ്ടി ഓഫ് ചെയ്യാതെ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവറുടെ ഉറക്കം ;ഡ്രൈവറുമായുള്ള അഭിപ്രായവ്യത്യാസം ;സഹായി മറ്റൊരു ലോറിയില്‍ കയറി സ്ഥലം വിട്ടു ;അന്വേഷണമാരംഭിച്ച് പോലീസ്
സ്വന്തം ലേഖിക
കൊല്ലം :മദ്യപിച്ചു ലക്കുകെട്ട ഡ്രൈവര്‍ ലോറി നടുറോഡില്‍ നിര്‍ത്തിയിട്ട് ഉറങ്ങി.വണ്ടി ഓഫ് ചെയ്യാതെയായിരുന്നു ഡ്രൈവറുടെ ഉറക്കം. ഇതോടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഒറ്റക്കല്ലില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. തമിഴ്നാട്ടില്‍നിന്ന് സിമന്റ് കയറ്റിവന്ന ലോറി ഒറ്റക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനുമുമ്ബിലെത്തിയപ്പോള് നടുറോഡില്‍ നിര്‍ത്തുകയായിരുന്നു.
സ്റ്റാര്‍ട്ട് ചെയ്ത ലോറി റോഡില്‍ത്തന്നെ കിടക്കുന്നതുകണ്ട് പ്രദേശവാസികള്‍ നോക്കിയപ്പോള്‍ ഡ്രൈവര്‍ ഉറങ്ങുന്നതാണു കണ്ടത്. 15 മിനിറ്റ് കഴിഞ്ഞ് ഡ്രൈവര്‍ ലോറിയെടുത്തു പോകാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല. മദ്യപിച്ച് ഡ്രൈവറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സഹായി ഇതിനിടയില്‍ മറ്റൊരു ലോറിയില്‍ കയറി സ്ഥലംവിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയില്‍ ലോറി പിന്നോട്ടുരുളാന് തുടങ്ങിയത് മറ്റുള്ള വാഹനങ്ങള്‍ക്കും ഭീഷണിയായി. പിന്നീട് ഒരു വിധത്തില്‍ റോഡിന്റെ വലതുവശത്തേക്ക് ലോറി ഒതുക്കിയിട്ടു. വിവരമറിഞ്ഞ് തെന്മല പൊലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കേസെടുത്തതായി തെന്മല പൊലീസ് അറിയിച്ചു.