video
play-sharp-fill

കടുവയുടെ ഒ.ടി.ടി റിലീസ് തടയണം; പരാതിയുമായി വീണ്ടും കുറുവച്ചൻ

കടുവയുടെ ഒ.ടി.ടി റിലീസ് തടയണം; പരാതിയുമായി വീണ്ടും കുറുവച്ചൻ

Spread the love

 

പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് വീണ്ടും ഹർജി നൽകി പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തടയണമെന്ന ആവശ്യവുമായാണ് കുറുവച്ചൻ എന്ന വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ജൂലൈ ഏഴിന് കടുവ റിലീസ് ചെയ്തത്. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നിൽ കുറുവച്ചൻ എന്നതിൽ നിന്നും കുര്യച്ചൻ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്.

എന്നാൽ കുര്യച്ചൻ പേര് മാറ്റിയ പതിപ്പ് ഇന്ത്യയിൽ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ കുറുവച്ചൻ എന്നുതന്നെയാണ് പേര് എന്നുമാണ് ജോസ് കുരുവിനാക്കുന്നിലിന്റെ പുതിയ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കുരുവിനാക്കുന്നേലിന്റെ പരാതിയിൽ കടുവയുടെ നിർമാതാക്കൾക്ക് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിറക്കി. കടുവ എന്ന സിനിമയുടെ കഥ തന്റെ ജീവിതകഥയാണെന്നും ഈ ചിത്രം പുറത്തിറങ്ങിയാൽ അത് തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുമെന്നും ആരോപിച്ചാണ് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ പരാതി നൽകിയത്.ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ വിവരങ്ങൾ തെളിവായി സമർപ്പിച്ചുകൊണ്ടാണ് കുറുവച്ചൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.